CinemaGeneralIndian CinemaKollywoodLatest News

താങ്ക്യൂ റോളക്‌സ് സർ: സൂര്യക്ക് നന്ദി അറിയിച്ച് രാജ് കമൽ ഫിലിംസ്

ബോക്സ് ഓഫീസിൽ തരം​ഗം തീർത്ത് കമൽ ഹാസൻ – ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ വിക്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വൻതാരനിരയിലാണ് ചിത്രത്തിൽ അണിനിരന്നത്. സിനിമയിൽ അതിഥി താരമായി സൂര്യയും എത്തിയിരുന്നു. ചിത്രത്തിന്റെ അവസാന ഭാ​ഗത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. റോളക്‌സ് എന്ന കഥാപാത്രമായിട്ടായിരുന്നു സൂര്യ എത്തിയത്. സൂര്യയുടെ റോളക്‌സ് സ്‌ക്രീനിൽ എത്തിയപ്പോൾ തിയേറ്ററിൽ കരഘോഷമായിരുന്നു. വലിയ സ്വീകരണമായിരുന്നു റോളക്സിന് പ്രേക്ഷകർ നൽകിയത്.

ചിത്രം വൻ വിജയമായതിന്റെ സന്തോഷത്തിൽ സൂര്യക്ക് സമ്മാനമായി കമൽ ഹാസൻ റോളക്സ് ബ്രാൻഡിന്റെ വാച്ച്  നൽകിയിരുന്നു. ഇതിന് പിന്നാലെ ചിത്രം നിർമ്മിച്ച രാജ് കമൽ ഫിലിംസും സൂര്യക്ക് നന്ദിയറിയിച്ച് എത്തിയിരിക്കുകയാണ്. റോളക്‌സ് എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് രാജ് കമൽ ഫിലിംസ് നന്ദി പറഞ്ഞത്. അതേസമയം തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് സൂര്യ വിക്രത്തിൽ അഭിനയിച്ചത് എന്ന് നേരത്തെ കമൽ വ്യക്തമാക്കിയിരുന്നു.

Also Read: ‘എല്ലാത്തിനും ഒടുവിൽ ഒരു മുൻവിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്’: ഭാവന

കഴിഞ്ഞ വാരം തിയേറ്ററുകളിലെത്തിയ വിക്രം തമിഴ്‌നാട്ടിൽ മാത്രമല്ല, ചിത്രം റിലീസ് ചെയ്ത മാർക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകൾ എടുത്താൽ കേരള കളക്ഷനിൽ ചിത്രം റെക്കോർഡിട്ടു. ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷൻ ചേർത്താൽ 22.29 കോടി. ആദ്യ അഞ്ച് ദിനത്തിലെ കളക്ഷൻ എടുത്താൽ കേരളത്തിൽ ഒരു തമിഴ് ചിത്രം ഇതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിത്.

shortlink

Related Articles

Post Your Comments


Back to top button