ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ: വൈറലായി സാനിയ ഇയ്യപ്പൻ പങ്കുവച്ച ചിത്രങ്ങൾ

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലെ ചിന്നുവായെത്തിയ സാനിയ വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മികച്ച യുവനടിമാരിൽ ഒരാളായി വളർന്നു. പിന്നീട്, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ റോളിൽ എത്തിയതോടെ സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് സാനിയ.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ ബോൾഡ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന സാനിയയുടെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുമ്പോൾ വിമർശകർ താരത്തിന് നേരെ രൂക്ഷ വിമർശനവും ഉയർത്താറുണ്ട്. എന്നാൽ, ഇത്തരം വിമർശനങ്ങൾക്ക് താരം ചെവി കൊടുക്കാറില്ല.

Also Read: വിവാഹശേഷം ആദ്യമെത്തിയത് തിരുപ്പതിയിൽ: നയൻതാരയും വിഘ്നേഷും ക്ഷേത്രദർശനം നടത്തി

ഇപ്പോളിതാ, അത്തരത്തിൽ സാനിയ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ലുക്കിൽ, ​ഗ്ലാമറസ് വേഷത്തിലാണ് ചിത്രങ്ങൾ. തീ, തീ, തീ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിക്കുന്നത്. മലയാളത്തിൽ ഇത്ര സെക്സിയായ മറ്റൊരു നടി ഇല്ലെന്നും കമന്റുകളുണ്ട്. അതേസമയം, ഇത് ആദ്യമായിട്ടല്ല തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സാനിയ പങ്കുവയ്ക്കുന്നത്. നേരത്തെയും താരം ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Share
Leave a Comment