CinemaGeneralLatest NewsNew ReleaseNEWS

കടം കൊടുക്കാതിരിക്കാനാ, ലീഡര്‍ കെ പി സുരേഷ് വെള്ളത്തിൽ ചാടി: വെള്ളരി പട്ടണം ടീസര്‍ പുറത്ത്

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ടീസറാണ് പുറത്തുവിട്ടത്. സൗബിന്‍ അവതരിപ്പിക്കുന്ന ലീഡര്‍ കെ പി സുരേഷും ഒപ്പം മഞ്ജു വാര്യരുടെയും കോട്ടയം രമേശിന്‍റെയും കഥാപാത്രങ്ങള്‍ ടീസറിലുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാരും ചേര്‍ന്നാണ് രചന. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം.

Read Also:- ശിവകാര്‍ത്തികേയന്റെ ‘പ്രിൻസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button