CinemaGeneralIndian CinemaLatest NewsMollywood

‘സച്ചി ഇത് നിങ്ങൾക്ക് വേണ്ടി’: സച്ചിയുടെ മകൻ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പങ്കുവച്ച് ജോൺ എബ്രഹാം

എഡിറ്ററും സംവിധായകനുമായ ഡോൺ മാക്സ് ഒരുക്കുന്ന ചിത്രമാണ് അറ്റ്. അന്തരിച്ച എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ ബോളിവുഡ് താരം ജോൺ എബ്രഹാം സമൂ​ഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. ‘സച്ചി ഇത് നിങ്ങൾക്ക് വേണ്ടി’, എന്നാണ് ജോൺ എബ്രഹാം ടീസർ പങ്കുവച്ചുകൊണ്ട് എഴുതിയത്. നിലവിൽ, സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അഭിനയിക്കുകയാണ് ജോൺ എബ്രഹാം.

ജോൺ എബ്രഹാമിന് പുറമെ നിരവധി താരങ്ങളാണ് മലയാളത്തിന് അകത്തും പുറത്തുമായി ടീസർ പങ്കുവെച്ചത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വർക്കുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്. മലയാളത്തിൽ എച് ഡി ആർ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യത്തെ ടീസറും ഈ ചിത്രത്തിന്റേതാണ്.

Also Read: ഗോകുൽ സുരേഷ് – ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട്: സായാഹ്ന വാർത്തകൾ ട്രെയ്‍ലർ എത്തി

ഷാജു ശ്രീധർ, ശരൺ ജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button