CinemaGeneralIndian CinemaLatest News

നായികയായി അനുപമ പരമേശ്വരൻ: കാർത്തികേയ 2 ക്യാരക്ടർ പോസ്റ്റർ എത്തി

അനുപം ഖേറിനും നിഖിൽ സിദ്ധാർഥിനുമൊപ്പം അനുപമ പരമേശ്വരൻ നായികയായെത്തുന്ന കാർത്തികേയ 2 എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ റിലീസ് ചെയ്തു. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കോർത്തിണക്കിയ മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നിഖിൽ – ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. വിജയ ചിത്രം കാർത്തികേയയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമ പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് നിർമ്മിക്കുന്നത്.

മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഖിൽ സിദ്ധാർഥ് ആണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേർ വേഷമിടുന്നത്. ജൂലൈ 22ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.

Also Read: നാല് കാലുകളും നാല് കൈകളുമായി ജനിച്ച കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം: ചികിത്സയിലുടനീളം കുടുംബത്തിനൊപ്പം നിന്ന് സോനു സൂദ്

ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കാലഭൈരവ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കാർത്തിക് ഘട്ടമനേനി ആണ്.

 

shortlink

Related Articles

Post Your Comments


Back to top button