CinemaGeneralIndian CinemaKollywoodLatest News

കൈതിയേക്കാൾ പത്തിരട്ടി വലിയ കൈതി 2, പ്രഖ്യാപനം നടത്തി നിർമ്മാതാവ്: വിക്രമിലെ കഥാപാത്രങ്ങളും ഉണ്ടാകുമോയെന്ന് ആരാധകർ

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ത്രില്ലർ ചിത്രമായിരുന്നു കൈതി. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം വൻ ഹിറ്റായിരുന്നു. ദില്ലി എന്ന കഥാപാത്രമായിട്ടാണ് കാർത്തി ചിത്രത്തിൽ എത്തിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ദില്ലി എന്ന കഥാപാത്രം നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. നരേൻ, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. രണ്ടാം ഭാ​ഗം ഉണ്ടാകും എന്ന പ്രതീക്ഷ ആരാധകരിൽ ഉണ്ടാക്കിയാണ് സിനിമ അവസാനിച്ചത്.

ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് ആരാധകർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്തയാണ് എത്തുന്നത്. കൈതി രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ലോകേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകരിൽ ഇരട്ടി ആവേശം ഉയർത്തി പുതിയ വാർത്ത എത്തിയിരിക്കുകയാണ്. കൈതി സിനിമയേക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്നാണ് പുതിയ വാർത്ത. ചിത്രത്തിന്റെ നിർമ്മാതാവ് എസ്.ആർ പ്രഭു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകേഷിന്റെ അടുത്ത പ്രോജക്ട് വിജയ്‌ക്കൊപ്പമാണെന്നും, ആ ചിത്രം പൂർത്തിയായതിന് ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ശരിക്കും നടിപ്പ് രാക്ഷസി തന്നെ: ഉർവശിയെ പ്രശംസിച്ച് ആർജെ ബാലാജി

അതേസമയം, വിക്രം എന്ന ചിത്രത്തിലൂടെ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ലോകേഷ് തുറന്നത്. കൈതി 2 എത്തുമ്പോൾ വിക്രമിലെ കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button