CinemaGeneralIndian CinemaLatest NewsMollywood

നിമിഷ ഒന്ന് ചിരിച്ചു കണ്ടു, എന്റെ ജീവിതം ധന്യമായി: ശ്രദ്ധനേടി ഒരു തെക്കൻ തല്ലു കേസ് പോസ്റ്റർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമഷ സജയൻ. കൂടുതലും സീരിയസ് വേഷങ്ങളിലാണ് നിമഷ സിനിമയിൽ എത്തിയിട്ടുള്ളത്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രമാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പോസ്റ്ററിൽ എത്തുന്ന നിമഷയുടെ കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ച നടക്കുന്നത്.

നിമിഷയെ ചിരിച്ച മുഖത്തോടെ കാണാന്‍ പറ്റിയതിനെ കുറിച്ചാണ് ചര്‍ച്ച. സിനിമയില്‍ നിമിഷ ചിരിക്കാറില്ല എന്നാണ് താരത്തിന്റെ വിമര്‍ശകര്‍ പറയാറുള്ളത്. നിമിഷയുടേതായി അവസാനം തിയേറ്ററിലെത്തിയ ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും താരത്തിന്റെ ചിരിയെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇന്നലെ വരെ എന്ന സിനിമയിലും ചിരിക്കാതെയുള്ള മുഖമാണ് നിമിഷയുടേത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍, ഒരു തെക്കന്‍ തല്ല് കേസ് സിനിമയുടെ പോസ്റ്ററില്‍ താരത്തെ ഒന്ന് ചിരിച്ചു കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിമിഷ ഒരു സിനിമയില്‍ ചിരിച്ചു കണ്ടു, എന്റെ ജീവിതം ധന്യമായി എന്നാണ് പോസ്റ്ററിന് താഴെ എത്തുന്ന കമന്റുകള്‍.

Also Read: തിയേറ്ററിൽ കൂപ്പുകുത്തി സാമ്രാട്ട് പ്രൃഥ്വിരാജ്: ചിത്രം ഉടൻ ഒടിടി റിലീസിനെന്ന് സൂചന

ബിജു മേനോന്‍, പദ്മപ്രിയ, നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ ശ്രീജിത്ത് എന്‍ ഒരുക്കുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button