CinemaGeneralLatest News

സ്വവർ​ഗാനുരാ​ഗം ചർച്ച ചെയ്യുന്നു: ഡിസ്‌നിയുടെ ലൈറ്റ്ഇയർ പ്രദർശനം സൗദി അറേബ്യ വിലക്കിയെന്ന് റിപ്പാേർട്ട്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിസ്‌നി – പിക്‌സാർ ചിത്രമാണ് ലൈറ്റ്ഇയർ. ഏറെ പ്രശസ്തമായ ടോയ്സ്റ്റോറി ഫ്രാഞ്ചൈസിയുടെ സ്പിൻ ഓഫ് ആണ് ലൈറ്റ്ഇയർ. ബസ്സ് ലൈറ്റ്ഇയറിന്റെ തുടക്ക കഥയാണ് ചിത്രം പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രദർശനം സൗദി അറേബ്യ നിരോധിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്വവർഗ ചുംബനരംഗം ഉള്ളതിനാലാണ് നിരോധനം എന്നാണ് വിവരം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ലൈറ്റ്ഇയറിലെ ഹത്തോൺ എന്ന കഥാപാത്രവും അവളുടെ പങ്കാളിയും ഉൾപ്പെടുന്ന ഒരു രംഗമാണ് വിലക്കിന് കാരണം. ചുംബന രംഗം ഡിസ്‌നി സിനിമയിൽ നിന്ന് വെട്ടിമാറ്റിയെങ്കിലും പിക്‌സർ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് അത് വീണ്ടും കൂട്ടിച്ചേർക്കുകയായിരുന്നു. നേരത്തെ, മാർവൽ സ്റ്റുഡിയോസിന്റെ എറ്റേണൽസ്, ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്നീ സിനിമകളുടെ പ്രദർശനത്തിനും സമാനമായി നിരോധനം വന്നിരുന്നു.

Also Read: ‘മന്ന’യിൽ അപ്രതീക്ഷിത അതിഥികളായി നയൻതാരയും വിഘ്നേഷും

ഫൈൻഡിങ് നെമോ, കാർസ്, ദി ഇൻക്രെഡിബിൾസ് തുടങ്ങിയ സിനിമകളുടെ അനിമേറ്റർ ആയി പ്രവർത്തിച്ച ആംഗസ് മക്ലെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് താരം ക്രിസ് ഇവാൻസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ശബ്ദം നൽകുന്നത്. കെ കെ പാമർ, പീറ്റർ സോൺ, ജെയിംസ് ബ്രോലിൻ, ടൈക വെയ്റ്റിറ്റി, ഡേൽ സോൾസ്, ഉസോ അഡൂബ, മേരി മക്ഡൊണാൾഡ് ലൂയിസ്, എഫ്രെൻ റാമിറെസ്, ഇസിയ വിറ്റ്‌ലോക്ക് ജൂനിയർ തുടങ്ങിയവരും സിനിമയ്ക്കായി ശബ്ദം നൽകുന്നുണ്ട്. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button