CinemaGeneralIndian CinemaLatest NewsMollywood

നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി, സിനിമയിൽ വലിയ പ്രശ്നങ്ങളുണ്ട്: സിബിഐ 5നെ കുറിച്ച് എൻ എസ് മാധവൻ

മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ചിത്രമായിരുന്നു സിബിഐ 5 ദി ബ്രെയിൻ. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സീരീസായ സിബിഐ പരമ്പരയിൽ ഒരുങ്ങിയ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ഇപ്പോളിതാ, സിനിമയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ചിത്രം കണ്ടുവെന്നും നിരവധി പോരായ്മകളുണ്ടെന്നുമാണ് അ​ദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു എൻ എസ് മാധവന്റെ പ്രതികരണം. ‘നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി. എന്നാൽ, സിനിമയിൽ പ്രശ്നങ്ങളുണ്ട്… വലുത് തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളിൽ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കർ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെക്കുറിച്ച് ധാരണകൾ ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്’, എൻ എസ് മാധവൻ ട്വിറ്ററിൽ എഴുതി.

Also Read: ‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’: അലൻസിയറിന്റെ മറുപടി വിവാ​ദത്തിൽ

മെയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്ററിൽ ചിത്രത്തിന് ലഭിച്ചത്. എന്നാൽ, ഒടിടിയിലെത്തിയതോടെ ചിത്രത്തിന് നേരെ ട്രോളുകളും വരുന്നുണ്ട്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ സൗബിൻ ഷാഹിർ, സിബിഐ 5ലെ മിസ്കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകൾ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനിൽ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button