CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘ഇവൾ കമലാ-ഹസൻ’: പൂജയും സ്വിച്ച് ഓൺ കർമ്മവും ഗുഡല്ലൂരിൽ വെച്ച് നടന്നു

കൊച്ചി: ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങളോളം കഴിഞ്ഞ കമല എന്ന പെൺകുട്ടിയുടെയും അവളുടെ കാമുകൻ ഹസന്റെയും ത്യാഗപൂർണ്ണമായ കഥയാണ് ‘ഇവൾ കമലാ -ഹസൻ’ എന്ന തമിഴ് ചിത്രം.

ഇവരുടെ തിരോധനത്തിൽ ഒരു ഗ്രാമത്തിലെ ജനങ്ങൾ വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പോരടിക്കുകയും ഒടുവിൽ അതൊരു സങ്കീർണ്ണ സാഹചര്യത്തിൽ എത്തുകയും ചെയ്യുന്നു. സമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു സദുദ്ദേശ ചിത്രമാണ് ‘ഇവൾ കമലാ -ഹസൻ’. യഥാക്രമം കമലയായി ഗംഗാലക്ഷ്മിയും ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. തമിഴിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മകൾക്കും മരുമകനുമായി സ്നേഹ സംഗീത വിരുന്നൊരുക്കി എ ആർ റഹ്മാൻ: താരസമ്പന്നമായി വിരുന്ന്

കഥ, തിരക്കഥ, സംവിധാനം എസ്.പി നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഗുഡല്ലൂർ പൊന്നൂർ ശ്രീകുമരൻ കോവിലിൽ വെച്ച് നടന്നു. ധർമ്മഗിരി കൗൺസിലർ ശ്രീ ഷാജി മണ്ഡപത്തിൽ ക്ലാപ്പ് അടിച്ചു. ഗ്രാമതലൈവർ മാരിമുത്തു സ്വിച്ച് ഓൺ നിർവ്വഹിച്ചു. ഊട്ടി, ഗുഡല്ലൂർ, പാലക്കാട്‌, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളില്‍ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

shortlink

Related Articles

Post Your Comments


Back to top button