CinemaGeneralIndian CinemaLatest NewsMollywood

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കുറി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘കുറി’ എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. വിഷ്ണു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറി’.

സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സന്തോഷ് സി പിള്ളയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Also Read: ‘മരിച്ചത് ചികിത്സ കിട്ടാതെ, ഖബറടക്കാന്‍ പോലും അഞ്ച് ദിവസത്തെ കാത്തിരിപ്പ്’: ഭീതിതാവസ്ഥ പങ്കുവെച്ച്‌ അയിഷ സുല്‍ത്താന

ആർട്ട്‌ ഡയറക്ടർ – രാജീവ്‌ കോവിലകം, കോസ്റ്റ്യൂം – സുജിത് മട്ടന്നൂർ, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ – വൈശാഖ് ശോഭൻ, അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ – ശരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു.

shortlink

Related Articles

Post Your Comments


Back to top button