CinemaGeneralIndian CinemaLatest NewsMollywood

‘കടുവ’യിൽ പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാൽ?

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ‘കടുവ‘. ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘കടുവ‘യ്ക്കുണ്ട്. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ‘കടുവ’യിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. പത്ത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള സീനിലാകും മോഹൻലാൽ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, മോഹൻലാലിനെ കേന്ദ്ര കഥപാത്രമാക്കി ‘എലോൺ’ എന്ന മറ്റൊരു ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.

Also Read: ധനുഷിന്റെ ‘തിരുചിത്രമ്പലം’ തിയേറ്ററിലേക്ക്: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

സംയുക്ത മേനോനാണ് ‘കടുവ‘യിൽ  നായികയായെത്തുന്നത്. വിവേക് ഒബ്‌റോയ്‌യാണ്  പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ ,രാഹുൽ മാധവ്, സുദേവ് നായർ, സീമ, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button