CinemaGeneralIndian CinemaKollywoodLatest News

ധനുഷിന്റെ ‘തിരുചിത്രമ്പലം’ തിയേറ്ററിലേക്ക്: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

ധനുഷിനെ നായകനാക്കി മിത്രൻ ജവഹർ ഒരുക്കുന്ന ‘തിരുചിത്രമ്പലം’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രദർശനത്തിനെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ, ആഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ പുറത്ത് വന്ന വിവരം. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘യാരടി മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തിരുചിത്രമ്പലം’.

Also Read: വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കുറി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഓം പ്രകാശ് ആണ്.

shortlink

Related Articles

Post Your Comments


Back to top button