CinemaLatest NewsNew ReleaseNEWS

ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, ‘പ്രകാശന്‍ പറക്കട്ടെ’ നാളെ മുതൽ പ്രദര്‍ശനത്തിനെത്തും

മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാ​ഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന്‍ പറക്കട്ടെ’ ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ, ചിത്രത്തിന്‍റെ സാറ്റലൈറ്റ് ഒടിടി അവകാശം സീ ടിവി സ്വന്തമാക്കിയിരുന്നു.

ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചു. പുതുമുഖം മാളവിക മനോജാണ് നായിക.

Read Also:- നയൻതാരയുടെ ‘ഒ2’ നാളെ മുതൽ

ഫണ്‍റ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍.

shortlink

Related Articles

Post Your Comments


Back to top button