CinemaLatest NewsNew ReleaseNEWS

പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുകയാണ്, ചിലപ്പോൾ അതിരുകൾക്കും അപ്പുറം: ആര്‍ജെ രഘു

ബിഗ് ബോസ് മലയാളം സീസണ്‍ 2ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാർത്ഥിയായിരുന്നു ആര്‍ജെ രഘു. കൊവിഡ് പശ്ചാത്തലത്തില്‍ ഫിനാലെ എത്താതെ അവസാനിപ്പിക്കേണ്ടിവന്ന സീസണില്‍ പുറത്താവാതെ അവശേഷിച്ച മത്സരാർത്ഥികള്‍ക്കൊപ്പം രഘുവുമുണ്ടായിരുന്നു. ഇപ്പോഴിതാ, ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് രഘു.

ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശിയിലൂടെയാണ് രഘുവിന്‍റെ അരങ്ങേറ്റം. പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുകയാണെന്നും ചിലപ്പോൾ അതിരുകൾക്കും അപ്പുറമെന്നും രഘു പറയുന്നു. ‘വാശി’ നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

‘വളരെ സിംപിൾ ആയി പറഞ്ഞാൽ, 2003ൽ പ്രദീപം പത്രത്തിൽ മാർക്കറ്റിംഗ് ജോലിയിൽ കരിയർ തുടങ്ങിയത് യാദൃശ്ചികം. 2007 ൽ റേഡിയോ പ്രൊഫഷനിൽ എത്തിയത് ക്യൂരിയോസിറ്റി കാരണം. 2020 ൽ റിയാലിറ്റി ഷോയിൽ എത്തിയത് അതിജീവനം എന്ന ലക്ഷ്യം മാത്രം വെച്ച്. ഇനി പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുന്നു. ചിലപ്പോൾ അതിരുകൾക്കും അപ്പുറം, ചിലപ്പോൾ സ്വപ്നങ്ങളുടെ കൂടെ’.

Read Also:- ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, ‘പ്രകാശന്‍ പറക്കട്ടെ’ നാളെ മുതൽ പ്രദര്‍ശനത്തിനെത്തും

‘ഇതുവരെ യാത്രയിൽ കൈ അയച്ചു സഹായിച്ചവർക്കും കൂടെ ചേർത്ത് നിർത്തിയവർക്കും നന്ദി. NB: ഒരു ചെറിയ വേഷം ‘വാശി’ എന്ന സിനിമയിൽ ചെയ്ത് തുടങ്ങുകയാണ്. അണിയറയിലെ ചില പണികളിലും കൂടെ കൂടിയിട്ടുണ്ട്. സിനിമ ഈ 17ന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു’ രഘു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button