കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളായ ഈ സഹോദരങ്ങൾ, സിനിമയിൽ അവരവരുടേതായ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സിനിമയ്‌ക്കൊപ്പം ഇവരുടെ അഭിമുഖങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ധ്യാൻ ശ്രീനിവാസന്റെ യുട്യൂബ് അഭിമുഖങ്ങളെല്ലാം തന്നെ, വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇത്തരത്തിൽ ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് വിനീത് നൽകുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു അഭിമുഖത്തില്‍, തന്റെ ചേട്ടനായ വിനീത് ശ്രീനിവാസന്റെ കയ്യില്‍ നിന്നും കുറെ പൈസ വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്നെ വിനീത് ശ്രീനിവാസൻ കണക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ധ്യാന്‍ പറഞ്ഞ ഇക്കാര്യം തെറ്റാണെന്നാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ബിഹൈയിന്‍ഡ് വുഡ്സ് അവാര്‍ഡ് വേദിയില്‍ വെച്ചാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
‘കണക്ക് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആ പൈസ എന്റെ കയ്യില്‍ ഉണ്ടാകില്ലേ, അങ്ങനെ കണക്കൊന്നും എന്റെ കയ്യില്‍ ഇല്ല. അവന്‍ വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’, വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനെ വെച്ച് ഇനി സിനിമ എടുക്കുമോ എന്ന ചോദ്യത്തിന് താന്‍ എഴുതുന്ന കഥക്ക് ആരാണോ ചേരുന്നത്, അവര്‍ സിനിമയിലേക്ക് വരും എന്ന് മാത്രമേയുള്ളു എന്നും വിനീത് കൂട്ടിച്ചേർത്തു.
Leave a Comment