CinemaLatest NewsNEWS

ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും ഒടിടിയിൽ റിലീസിനൊരുങ്ങുന്നു: തീയതി പുറത്ത്

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂൺ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആസ്പദമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും. ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ജാക്ക് ആന്റ് ജിൽ റിലീസ് ചെയ്തിരുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരും അഭിനയിച്ചിരിക്കുന്നു. നയൻതാരയുടെ സർവൈവൽ ത്രില്ലർ ഒ2 ജൂൺ 17ന് ഹോട്ട്സ്റ്റാറിൽ ഡയറക്ട് റിലീസിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read Also:- രജനീകാന്തിന്റെ ‘ജയില‍ർ’: ഫസ്റ്റ് ലുക്ക് പുറത്ത്

കൂടാതെ, നിഖില വിമൽ, നസ്‌ലിൻ, മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോ, ഡിജോ ജോസ് സംവിധാനം ചെയ്ത ജന​ഗണമന എന്നി ചിത്രങ്ങളും ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ വൻ പ്രേഷക പ്രതികരണം നേടിയ ബോക്സ്ഓഫീസ് ഹിറ്റ് ചിത്രമാണ് ജന​ഗണമന.

shortlink

Related Articles

Post Your Comments


Back to top button