CinemaLatest NewsNew ReleaseNEWS

നാഗ ചൈതന്യയുടെ ‘താങ്ക്യു’: പുതിയ ഗാനം പുറത്തുവിട്ടു

നാഗ ചൈതന്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘താങ്ക്യു’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഏണ്‍ടോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ആനന്ദ് ശ്രീറാമിന്റെ വരികൾക്ക് തമൻ എസ് സംഗീതം നൽകി ജൊനിത ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്ക്കും പുറമെ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. സംവിധായകൻ വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button