CinemaGeneralLatest NewsNEWS

രജനീകാന്തിന്റെ ‘ജയില‍ർ’: ഫസ്റ്റ് ലുക്ക് പുറത്ത്

രജനികാന്തിന്റെ 169ാ-മത്തെ ചിത്രമായ ‘ജയിലറു’ടെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തുവിട്ടു. തലൈവ‍ർ 169 എന്ന് താൽക്കാലികമായി വിളിച്ചിരുന്ന ചിത്രത്തിന്റെ പേരും ഇതാദ്യമായാണ് പുറത്തുവിടുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്.

രക്തത്തിൽ കുളിച്ച പകുതി മുറിഞ്ഞ ഒരു ആയുധത്തിന്റെ ചിത്രമാണ് ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. നെല്‍സണ്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിനാല്‍ സംവിധായകനെ മാറ്റുമെന്ന് വാര്‍ത്തകള്‍ ഉയർന്നിരുന്നു.

Read Also:- നാഗ ചൈതന്യയുടെ ‘താങ്ക്യു’: പുതിയ ഗാനം പുറത്തുവിട്ടു

എല്ലാ വിജയ് ചിത്രങ്ങളെയും പോലെ വന്‍ പ്രീ- റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഡോക്ടര്‍ എന്ന വന്‍ പ്രേക്ഷക പ്രീതി സൃഷ്ടിച്ച ചിത്രം ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം എന്നതും ആ ഹൈപ്പ് വർദ്ധിപ്പിച്ച ഒരു കാരണമാണ്. എന്നാല്‍, പ്രേക്ഷകരുടെ പ്രിയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments


Back to top button