CinemaGeneralIndian CinemaLatest NewsMollywood

‘പരാന്നജീവികളുടെ അടിമക്കൂട്ടം’; ഹരീഷ് പേരടിയെ പിന്തുണച്ച് ബൽറാം

പു.ക.സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ ശാന്തൻ അനുസ്മരണച്ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ വിലക്കിയ സംഭവം വിവാദമായിരുന്നു. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് കാരണമെന്നാണ് വാദം. കഴിഞ്ഞ ദിവസമാണ് ചടങ്ങിൽ നിന്നും തന്നെ വിലക്കിയതായി ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ​ഹരീഷ് പേരടിയായിരുന്നു. ചടങ്ങിലേക്ക് പുറപ്പെട്ടതിന് ശേഷം സംഘാടകർ തന്നെ വിളിച്ച് വരണ്ടെന്ന് അറിയിച്ചുവെന്നായിരുന്നു ഹരീഷ് പറഞ്ഞത്.

ഇപ്പോളിതാ, സംഭവത്തിൽ ഹരീഷ് പേരടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം താരത്തിന് പിന്തുണ അറിയിച്ചത്. കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തിൽ സാംസ്ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല എന്നാണ് ബൽറാം കുറിച്ചത്.

Also Read: മെർലിൻ മൺറോയുടെ ജീവിതം പറയാൻ ‘ബ്ലോണ്ട്’: ടീസർ റിലീസ് ചെയ്തു

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയിൽ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടി സ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാനായി സംഘാടകർ പറഞ്ഞതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് “പ്രത്യേക രാഷ്ട്രീയ സാഹചര്യ”ങ്ങളാണ്.

കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തിൽ സാംസ്ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. അവരുടെ പരിപാടികളിൽ പങ്കെടുക്കുന്ന മറ്റ് സാംസ്ക്കാരിക പ്രവർത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്.

 

shortlink

Related Articles

Post Your Comments


Back to top button