BollywoodCinemaGeneralKollywoodLatest NewsMollywoodNEWSWOODs

‘കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ, ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു’: വിനായകൻ

കൊച്ചി: മുഖ്യമന്ത്രിയ്‌ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നും റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനായകന്‍ ചോദിക്കുന്നു.

‘ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഫ്ലൈറ്റിൽ കയറിയപ്പോള്‍ ഒച്ച ഉണ്ടായതാണ്. ഒരു ഫ്ലൈറ്റിനകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളില്‍ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച്‌ നിര്‍ത്താന്‍ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവര് അഞ്ചു പേര് കയറി ഇടിച്ചാലോ. ഗണ്‍മാനെ ഇടിച്ചിടാന്‍ വലിയ സമയം വേണോ. പത്ത് പേര്‍ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശമാണ്,’ വിനായകൻ പറഞ്ഞു.

കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമർശം: നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

‘കറുപ്പിൽ ഒന്നും കാര്യമില്ല. കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ, ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിർപ്പും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാം’, വിനായകൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button