CinemaGeneralIndian CinemaLatest NewsMollywood

‘ആനന്ദം’ സംവിധായകൻ വീണ്ടും എത്തുന്നു: ‘പൂക്കാലം’ ഫസ്റ്റ് ലുക്ക് റിലീസായി

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് പുതിയ ചിത്രവുമായി എത്തുന്നു. ‘പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം വന്നതോടെ ആരാധകർ ആവേശത്തിലാണ്. ‘ആനന്ദം’ പോലെ മികച്ച ഒരു അനുഭവം നൽകുന്ന ചിത്രമായിരിക്കുമോ വരാനിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസായത്. ‘വളർച്ചയുടെയും മാറ്റത്തിന്റെയും സ്നേഹത്തിന്റെയും സീസൺ’, എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഗണേഷ് രാജ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. വിനീത് ശ്രീനിവാസൻ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. വൃദ്ധരായ രണ്ടുപേർ കട്ടിലുകളിൽ കിടക്കുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

വിജയരാഘവൻ, കെ പി എ സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുരിയൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: ‘എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം’: ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി

ആനന്ദ് സി ചന്ദ്രൻ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. മിഥുൻ മുരളിയാണ് എഡിറ്റിംഗ്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത് സച്ചിൻ വാര്യർ ആണ്.

shortlink

Related Articles

Post Your Comments


Back to top button