BollywoodCinemaGeneralIndian CinemaLatest News

തിയേറ്ററിൽ വൻ പരാജയം, ധാക്കഡ് ഒടിടി റിലീസിന്: തിയതി പ്രഖ്യാപിച്ചു

കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ധാക്കഡ് ബോക്സ് ഓഫീസിൽ എറ്റുവാങ്ങിയത് വൻ പരാജയമാണ്. സമീപകാലത്ത് ഇറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ധാക്കഡ് എന്നാണ് സിനിമാ നിരൂപകർ വിലയിരുത്തിയത്. മേയ് 20നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിവസം ധാക്കഡിന് പ്രേക്ഷകരുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ആളൊഴിഞ്ഞ തിയേറ്ററുകളിലായിരുന്നു പ്രദർശനം. തിയേറ്ററുകളിൽ അളുകൾ എത്താത്ത കാരണത്താൽ പല പ്രദർശനങ്ങളും റദ്ദ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു.

ധാക്കഡിന്റെ പരാജയം കണക്കിലെടുത്ത് കങ്കണയുടെ വരാൻ ഇരിക്കുന്ന ചിത്രം നേരിട്ട് ഒടിടി റിലീസ് ആകും എന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോളിതാ, ധാക്കഡിന്റെ ഒടിടി റിലീസ് തിയതി പുറത്ത് വന്നിരിക്കുകയാണ്. ജൂലൈ 1 മുതൽ സീ 5 ലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. നേരത്തെ ചിത്രം റിലീസ് ചെയ്ത് 60 ദിവസത്തിനകം ഒടിടി റിലീസ് എന്നതായിരുന്നു തീരുമാനം. പക്ഷെ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടതോടെ നഷ്ടം നികത്താൻ ഒടിടി റിലീസ് പറഞ്ഞതിലും നേരത്തെ ആക്കുകയായിരുന്നു.

Also Read: കഥ മോഷണം: കടുവ വീണ്ടും കോടതിയിലേക്ക്, നിർമ്മാതാവിനും തിരക്കഥാകൃത്തിനും നോട്ടീസ്

രസ്‌നീഷ് ഘായ് ആണ് ധാക്കഡ് സംവിധാനം ചെയ്തത്. ചിത്രത്തിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും അണിനിരന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button