CinemaGeneralIndian CinemaLatest NewsMollywood

ആക്ഷൻ വെടിക്കെട്ട് തീർക്കാൻ കുറുവാച്ചൻ: കടുവ ലിറിക് വീഡിയോ എത്തി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. എട്ട് വർഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ’ എന്ന് തുടങ്ങുന്ന ​​ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസായത്. ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സം​ഗീതം പകർന്നിരിക്കുന്നത്. പൃഥ്വിരാജിന്റെയും വിവേക്  ഒബ്രോയുടെയും മാസ്, ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Also Read: ‘ഒറ്റ പൈസ ഞാൻ തരില്ല, ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല’: വൈറലായി താരത്തിന്റെ കുറിപ്പ്

കുരുവിനാക്കുന്നിൽ കുറുവാച്ചൻ എന്ന ജോസ് കുറുവാച്ചന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് കടുവ. ചിത്രത്തിന് നേരത്തെ കോടതി സ്‌റ്റേ ഉണ്ടായിരുന്നു. ചിത്രം തനിക്ക് മാനസിക വിഷമതകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറുവാച്ചൻ തന്നെയായിരുന്നു ഹർജി നൽകിയത്. പിന്നീട് സ്റ്റേ കോടതി പിൻവലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button