CinemaGeneralIndian CinemaLatest NewsMollywood

എന്റെ കരച്ചിൽ നിർത്താൻ അച്ഛൻ കണ്ടെത്തിയ വഴിയായിരുന്നു അത്: കുട്ടിക്കാലത്തെ ഓർമ്മകൾ പറഞ്ഞ് വിനീത്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. അഭിനേതാവായും സംവിധായകനായും ​ഗായകനായും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് വിനീത്. പ്രതിഭാശാലിയായ അച്ഛന്റെ മകനും തന്റെ പ്രതിഭ തെളിയിച്ചു എന്നാണ് പലപ്പോളും ആരാധകർ വിനീതിനെ കുറിച്ച് പറയാറുള്ളത്. ഇപ്പോളിതാ, തന്റെ അച്ഛൻ ശ്രീനിവാസനുമൊത്തുള്ള രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ:

കഥ നടക്കുമ്പോൾ എനിക്ക് പ്രായം വെറും രണ്ട് വയസ് മാത്രമാണ്. അക്കാലത്ത് കുടുംബസമേതം കണ്ണൂരിലായിരുന്നു താമസം. മിക്ക കുട്ടികളേയും പോലെ തന്നെ കരച്ചിലായിരുന്നു എന്റെ ആവനാഴിയിലെ പ്രധാന ആയുധം. മകന്റെ വികൃതികളെക്കുറിച്ച് വീട്ടിലേക്ക് വല്ലപ്പോഴും മാത്രം വന്നു പോയിരുന്ന അച്ഛന് വലിയ അറിവുണ്ടായിരുന്നില്ല. പക്ഷെ ബുദ്ധിമുട്ടിയത് അമ്മയായിരുന്നു. അങ്ങനെ, എന്റെ കരച്ചിൽ മാറ്റാൻ വീട്ടുകാർ കണ്ടെത്തിയ വഴിയായിരുന്നു ആകാശവാണി. ചലച്ചിത്രഗാനങ്ങൾ കേൾക്കുന്നതോടെ ഞാൻ കരച്ചിൽ നിർത്തുമായിരുന്നു. അങ്ങനെ പാട്ടുകേട്ടും കൂടെ പാടിയും ഞാൻ ശാന്തസ്വരൂപനായി മാറി.

Also Read: അന്ന് അച്ഛനോടുളള വാശിയാണ് ഇന്ന് എന്നെ സിനിമയിൽ എത്തിച്ചത്: കീർത്തി സുരേഷ് പറയുന്നു

പക്ഷെ, പിന്നാലെ അടുത്ത പ്രശ്‌നം ഉടലെടുത്തു. ആകാശവാണിയിൽ എല്ലാ സമയത്തും പാട്ടില്ല. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കെയാണ് അച്ഛൻ കളത്തിലിറങ്ങുന്നത്. എന്റെ കരച്ചിൽ നിർത്താൻ പാനസോണിക്കിന്റെ ടേപ്പ് റെക്കോർഡറും കുറേ കാസറ്റുകളും അച്ഛൻ ചെന്നൈയിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിച്ചു. അങ്ങനെ വീടിന്റെ സ്വീകരണ മുറിയിൽ ഒരു സ്റ്റാൻഡിൽ ടേപ്പ് റെക്കോർഡർ ഇടം പിടിച്ചു.

shortlink

Related Articles

Post Your Comments


Back to top button