CinemaGeneralIndian CinemaLatest NewsMollywood

സൂപ്പർസ്റ്റാർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ: സുരേഷ് ​ഗോപിയെ നായകനാക്കി പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

മോഹൻലാൽ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഇതോടെ സൂപ്പർ താരങ്ങളെ അണിനിരത്തി തുടർച്ചയായി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.

ബി ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ആറാട്ട് ആയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ആറാട്ട് റിലീസായത്. ഇതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരു മാസ്സ് ത്രില്ലർ ഒരുക്കുന്നതായും പ്രഖ്യാപനം വന്നിരുന്നു. ഏപ്രിലിലായിരുന്നു ഈ പ്രഖ്യാപനം വന്നത്. ആറാട്ടിൻ്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി ചിത്രത്തിൻ്റെ രചനയും നിർവ്വഹിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഗൗരവമേറിയ വിഷയമാകും ചർച്ച ചെയ്യുക. മമ്മുട്ടിയെ കൂടാതെ ബിജു മേനോൻ, മഞ്ജു വാര്യർ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. മമ്മൂട്ടി ചിത്രത്തിന് ശേഷമാകും സുരേഷ് ഗോപി ചിത്രം ഒരുങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Also Read: ആ സന്തോഷ വാർത്ത എത്തി: വിക്രം ഒടിടി റിലീസ് ഉടനെന്ന് റിപ്പോർട്ട്

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പനാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button