CinemaGeneralIndian CinemaKollywoodLatest News

വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചു: ലോകേഷ് കനകരാജ്

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ, ചിത്രത്തിലെ ഒരു കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബോഡി ഷെയിമിങ് നടന്നിരുന്നു. ജാഫർ സാദിഖ് എന്ന കൊറിയോഗ്രാഫർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ കഥാപാത്രത്തിനെതിരെയാണ് ബോഡി ഷെയിമിങ് നടന്നത്. തമിഴിൽ റോസ്റ്റിങ് വീഡിയോകൾ ചെയ്യുന്ന പ്ലിപ് പ്ലിപ് എന്ന യുട്യൂബ് ചാനലിലാണ് ചിത്രത്തെയും, ജാഫറിൻ്റെ കഥാപാത്രത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നത്. ജാഫറിൻ്റെ ശരീരത്തെക്കുറിച്ച് വളരെ മോശം പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചെന്നും, ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കണമെന്നുമാണ് ലോകേഷ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ പ്രതികരണം.

Also Read: സൂപ്പർസ്റ്റാർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ: സുരേഷ് ​ഗോപിയെ നായകനാക്കി പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ലോകേഷ് കനകരാജിന്റെ വാക്കുകൾ:

സിനിമയെ ഏത് രീതിയിൽ വിമർശിച്ചാലും അതിനെ ഉൾക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും കാണുന്നവർക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച് പറയുന്നത് വളരെ മോശമാണ്. ജാഫർ അങ്ങനെ ആകാൻ കാരണം അവനല്ല. അത്രയും കഴിവുള്ള നടനാണ് അദ്ദേഹം. ഇത്തരത്തിൽ ബോഡി ഷെയിമിങ് ചെയ്യുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button