CinemaGeneralIndian CinemaLatest NewsMollywood

ടൊവിനോ ചിത്രം അദൃശ്യ ജാലകങ്ങൾക്ക് സംഗീതം ഒരുക്കാൻ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസും സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവു ആണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഡേവിസ് മാന്വല്‍ ആണ് എഡിറ്റര്‍.

Also Read: ആൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്: നാ​ഗചൈതന്യ – ശോഭിത പ്രണയവാർത്തയെ കുറിച്ച് സാമന്ത

ഇപ്പോളിതാ, ചിത്രത്തിന് സംഗീതം ഒരുക്കാൻ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് എത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ടൊവിനോ തോമസ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. രണ്ട് തവണ ഗ്രാമി പുരസ്‌കാരം നേടിയ വ്യക്തിയാണ് റിക്കി കെജ്. 2015ൽ ‘വിൻഡ്‌സ് ഓഫ് സംസാര’, 2022ൽ ‘ഡിവൈൻ ടൈഡ്സ്’ എന്നീ വർക്കുകളിലൂടെയാണ് അദ്ദേഹം ഗ്രാമി അവാർഡ് സ്വന്തമാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button