CinemaLatest NewsNew ReleaseNEWS

ഷറഫുദ്ദീന്റെ ‘പ്രിയൻ ഓട്ടത്തിലാണ്’ പ്രദർശനത്തിനൊരുങ്ങുന്നു: റിലീസ് തീയതി പുറത്ത്

ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 24ന് ചിത്രം തിയേറ്ററുകളിലെത്തും. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം, എപ്പോഴും ഓരോരോ ജോലികളിൽ സാദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ഷറഫുദ്ദീനൊപ്പം നൈല ഉഷ, അപർണ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് തിരക്കഥ എഴുതുന്നത്. ‘ചതുർമുഖ’ത്തിന് ശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ‘C/O സൈറ ബാനു’വാണ് ആന്റണി സോണി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Read Also:- ധ്യാൻ ശ്രീനിവാസന്റെ ‘സണ്ണി ഡേയ്സ്’: ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button