CinemaGeneralIndian CinemaLatest NewsMollywood

റെക്കോർഡ് വിലയ്ക്ക് വാശി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്: സ്ട്രീമിങ് ജൂലൈയിൽ

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വാശി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ജി രാഘവ് ആണ് സിനിമ സംവിധാനം ചെയ്തത്. ജൂൺ 17ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ, റെക്കോർഡ് തുകയ്ക്ക് സിനിമ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്ന വിവരമാണ് പുറത്ത് വരുന്നത്. പത്ത് കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. തിയേറ്റർ പ്രദർശനം പൂർത്തിയാക്കിയ ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ജൂലൈയിൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കീർത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവർ വക്കീൽ വേഷത്തിലായിരുന്നു ചിത്രത്തിൽ എത്തിയത്. വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രമായി കീർത്തി തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് സിനിമ നിർമ്മിച്ചത്. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്.

Also Read: പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി കടുവ: വിവിധ ഭാഷകളിലുള്ള പോസ്റ്റർ എത്തി

അനു മോഹൻ, ബൈജു സന്തോഷ്, റോണി ഡേവിഡ്, ജി സുരേഷ് കുമാർ, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button