CinemaGeneralIndian CinemaLatest NewsMollywood

ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്  ശ്രദ്ധേയമാകുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഞാൻ സമൂഹ മാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കമെന്നും, ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

മംമ്ത മോഹൻദാസിന്റെ വാക്കുകൾ:

നമ്മൾ സ്ത്രീത്വത്തിൽ നിന്ന് പുരുഷത്വത്തിലേക്ക് മാറുകയാണ്. അത് വേണ്ടത് തന്നെയാണ്, പക്ഷെ അതിര് കടന്നാൽ സ്ത്രീത്വം ടോക്സിക്കായ സ്ത്രീത്വത്തിലേയ്ക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു, ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ്, ഞാൻ സമൂഹ മാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്. നമ്മൾ ഫെമിനിൻ എനർജിയിൽ നിന്ന് പുരുഷത്വത്തിലേയ്ക്ക് മാറുകയാണ്, അല്ലെങ്കിൽ പരിണാമം അതിനു നമ്മെ നിർബന്ധിതരാക്കി. അതുകൊണ്ട് നമ്മൾ സ്ത്രീകൾ അതിനെയും സ്വീകരിക്കണം.

Also Read: മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു

സൗന്ദര്യം, നിറം, ആകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി നമ്മെ നിയന്ത്രിക്കാനും നമുക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നമ്മൾ മറ്റുള്ളവരെ അനുവദിച്ചു എന്ന യാഥാർഥ്യത്തിലേയ്ക്ക് ആധുനിക സ്ത്രീ ഉണരുകയാണ്. നാം നമ്മുടെ മനസ്സിൽ നമ്മെ തന്നെ ഇരയാക്കുകയും നമ്മൾ എന്തായി തീരണമെന്ന് നിർവചിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button