CinemaGeneralIndian CinemaKollywoodLatest News

ഞാൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കാൻ വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ വിജയ് സേതുപതിക്ക് സാധിച്ചു. ജൂൺ 24ന് റിലീസ് ചെയ്യാനിരിക്കുന്ന മാമനിതൻ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈ എസ് ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുവൻ ശങ്കർ രാജ, സ്റ്റുഡിയോ 9 എന്നിവർ ചേർന്നാണ് മാമനിതൻ്റെ നിർമ്മാണം. സംവിധായകൻ സീനു രാമസ്വാമി തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ ആണെന്നാണ് വിജയ് സേതുപതി പറയുന്നത്.

Also Read: ‘കളിഗമിനാർ’: ചിത്രീകരണം ആരംഭിച്ചു

വിജയ് സേതുപതിയുടെ വാക്കുകൾ:

ഞാൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ ആണ്. ലോറിയൽ ആൻഡ് ഹാർഡിയുടെ കാർട്ടൂണിൽ ഐ ആം എ ബേർഡ് എന്ന് കുറേ ദിവസങ്ങൾ പറഞ്ഞ് അവസാനം പക്ഷിയായി മാറുന്നത് കണ്ട് ഇൻസ്പിറേഷൻ ആയാണ് നടനാവണമെന്ന് എനിക്ക് തോന്നിയത്. ഒരു ദിവസം ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് രാത്രി എട്ട് മണിക്ക് തിരിച്ചു വരികയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ലോറിയൽ ആൻഡ് ഹാർഡിയുടെ കാർട്ടൂൺ കണ്ടു. അതിൽ അവർ ഐ ആം എ ബേർഡ് എന്ന് പറയുന്നത് കണ്ടു. കുറേ ദിവസം ഇത് തന്നെ പറഞ്ഞ് പറഞ്ഞ് അവർ ഒരു ദിവസം പക്ഷിയായി മാറി.

അന്ന് മുതൽ ഏകദേശം ഒന്ന് ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. എന്നെങ്കിലും ഒരുനാൾ അത് നടക്കും എന്ന് ഞാനും വിശ്വസിച്ചു. പക്ഷേ അന്നൊന്നും നടക്കില്ലെന്ന തോന്നലും ഉണ്ടായിരുന്നു. കാരണം എന്റെ കുടുംബം കഴിഞ്ഞുപോന്നത് എന്റെ ശമ്പളത്തിൽ നിന്നായിരുന്നു. എന്നാലും ഞാൻ വെറുതെ പറഞ്ഞു നോക്കി. ഒരാൾക്ക് ഇങ്ങനെ നിരന്തരം പറഞ്ഞതു കൊണ്ട് ചിറക് വരെ മുളച്ചെങ്കിൽ പിന്നെ എനിക്കും എന്തെങ്കിലും ഒക്കെ നടന്നാലോ എന്നൊരു തോന്നൽ.

shortlink

Related Articles

Post Your Comments


Back to top button