BollywoodCinemaGeneralIndian CinemaLatest News

ഞാനൊരു ബിഗ് സ്ക്രീന്‍ ഹീറോ, എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല: ഒടിടി റിലീസിനെ കുറിച്ച് ജോണ്‍ എബ്രഹാം

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജോൺ എബ്രഹാം. നടനായും നിർമ്മാതാവായും താരം തിളങ്ങുകയാണ്. ഇപ്പോളിതാ, നടന്റെ പുതിയ ചിത്രമായ ഏക് വില്ലൻ റിട്ടേൺസിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ ജോൺ എബ്രഹാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താനൊരു ബിഗ് സ്‌ക്രീൻ ഹീറോയാണെന്നും, തന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു നടൻ.

‘എനിക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇഷ്ടമാണ്. പക്ഷെ ഒരു സിനിമാ നിർമ്മാതാവെന്ന നിലയിൽ മാത്രമാണത്. ഒടിടി പ്രേക്ഷകർക്ക് വേണ്ടി സിനിമകൾ നിർമ്മിക്കാനിഷ്ടമാണ്. പക്ഷെ, ഒരു നടനെന്ന നിലയിൽ ബിഗ് സ്‌ക്രീനിനോടാണ് ഇഷ്ടം. എന്നെ 299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പകുതിയ്ക്ക് വച്ച് നിർത്തിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനൊരു ബിഗ് സക്രീൻ ഹീറോയാണ്. അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം ‘, ജോൺ എബ്രഹാം പറഞ്ഞു.

Also Read: നെറ്റ്ഫ്ലിക്സിൽ ലോക സിനിമകളിൽ നാലാമത്: സിബിഐ 5 ഏറ്റെടുത്ത് കാണികൾ

അതേസമയം, താരത്തിന്റെ പുതിയ ചിത്രമായ ഏക് വില്ലൻ റിട്ടേൺസ് ജൂലൈ 29നാണ് റിലീസ് ചെയ്യുന്നത്. മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ കപൂർ, ദിഷ പട്ടാനി, താര സുതാരിയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button