CinemaGeneralLatest NewsNEWS

മലയാളത്തിന്‍റെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു

മലയാളത്തിന്‍റെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം.

മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ.

Read Also:- പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യാനാവശ്യപ്പെട്ട് അൽഫോൺസ് പുത്രൻ: ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി

2004ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ ‘താനെ തമ്പുരു..’ എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. തുടർന്ന്, അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button