CinemaGeneralIndian CinemaLatest NewsMollywood

‘100 കോടി ഒന്നും വേണ്ട ഒരു 40 കോടി മതി, അല്ലെങ്കിൽ എനിക്ക് അഹങ്കാരം വരും‘: വൈറലായി ഒമർ ലുലുവിന്റെ മറുപടി

ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ദക്ഷിണേന്ത്യയിലെ കൊക്കെയ്ൻ മാഫിയയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് സിനിമയുടെ പ്രമേയം. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് ഒമർ ലുലു പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റും അതിന് ഒമർ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ‘പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറട്ടെ’, എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. ‘പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറണ്ട, ആകെ നാല് കോടി ബജറ്റിൽ ചെയ്യുന്ന പവർ സ്റ്റാർ 100 കോടി ക്ലബ്ബിൽ കയറിയാൽ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി’, ഇങ്ങനെയാണ് സംവിധായകൻ ഒമർ ലുലു മറുപടി നൽകിയത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഒമർ ലുലു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

Also Read: ‘ടൈറ്റാനിക്ക്’ റീമാസ്റ്റേർഡ് പതിപ്പ് വരുന്നു: റിലീസ് അടുത്ത വാലന്റൈൻസ് ദിനത്തിൽ

2020ന്റെ ആദ്യ പകുതിയിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ചിത്രീകരണം പലതവണ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം നീണ്ടുപോകുകയായിരുന്നു. ഈ ചിത്രത്തിൽ നായികയോ ഗാനങ്ങളോ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവർക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലറും ഒരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button