CinemaGeneralIndian CinemaLatest NewsMollywood

ലിയോ തദേവൂസിന്റെ പന്ത്രണ്ട് തിയേറ്ററിലേക്ക്: പ്രധാന വേഷത്തിൽ ദേവ് മോഹനും വിനായകനും

ദേവ് മോഹൻ, വിനായകൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് ഒരുക്കുന്ന പന്ത്രണ്ട് നാളെ മുതൽ തിയേറ്ററുകളിലെത്തും. സ്കൈ പാസ് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. മിസ്റ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് സിനിമ ഒരുങ്ങുന്നത്. പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍, ലോനപ്പന്‍റെ മാമോദീസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരു അപരിചിതൻ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് പ്രവേശിക്കുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന നാടകീയമായ വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്. സിനിമയിൽ ഒരു ഔദ് വിദ്വാന്റെ വേഷമാണ് ദേവ് മോഹൻ അവതരിപ്പിക്കുന്നത്. സ്വരൂപ് ശോഭ ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫാണ് സംഗീതം നൽകുന്നത്. നബു ഉസ്മാൻ ആണ് എഡിറ്റർ.

Also Read: മഞ്ജു വാര്യർ – ജയസൂര്യ കൂട്ടുകെട്ട്: ‘മേരി ആവാസ് സുനോ’ ഒടിടി റിലീസിന്

വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button