CinemaGeneralIndian CinemaLatest NewsMollywood

തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ, പിന്നാലെ ഓടി മാധ്യമങ്ങളും

മലയാളത്തിലെ മികച്ച യുവനടന്മാരുടെ കൂട്ടത്തിൽ മുൻനിരയിലുള്ള താരമാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഷൈനിന് സാധിച്ചു. എന്നാൽ, താരത്തിന്റെ അഭിമുഖങ്ങളും, അതിൽ താരം നടത്തുന്ന പരാമർശങ്ങളും പലപ്പോളും വിവാദം സൃഷ്ടിക്കാറുണ്ട്. താരത്തിന്റെ പല പ്രവർത്തികളും കണ്ട് ആരാധകർ പലപ്പോളും അമ്പരന്ന് പോകാറുണ്ട്.

അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ ‘പന്ത്രണ്ട്’ എന്ന സിനിമയുടെ റിലീസിനിടെ തിയേറ്ററിൽ നടന്ന നാടകീയ രംഗങ്ങളാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ആദ്യ ഷോ കഴിഞ്ഞ് തിയേറ്ററിന് പുറത്തേക്ക് വരുന്ന പ്രേക്ഷകരോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടുകയായിരുന്നു. ഈ സമയം മാസ്ക്കും തൊപ്പിയും ധരിച്ച് ഓടിയെത്തിയ നടനെ മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞു. മാധ്യമപ്രവർത്തകർ ഷൈൻ ടോം ചാക്കോയ്ക്ക് നേർക്ക് തിരിഞ്ഞതോടെ താരം തിയേറ്ററിന് പുറത്തേക്ക് ഒറ്റ ഓട്ടം. കാര്യം എന്താണെന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈനിന്റെ പുറകെ ഓടി. തിയേറ്ററിന് ചുറ്റും ഓടിയ താരം റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടർന്നു. ഏതായാലും ഷൈൻ ടോം ചാക്കോയുടെ ഓട്ടം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Also Read: ‘ഇത്തരം സിനികൾക്ക് പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം‘: വൈറലായി യുവസംവിധായികയുടെ കുറിപ്പ്

അതേസമയം, ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button