GeneralHollywoodLatest NewsNEWS

ഇളയരാജയുടെ ഇംഗ്ലീഷ് ഗാനവുമായി ഹോളിവുഡ് ചിത്രം ‘എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്’

ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസന്‍ ഉഗ്ഗിനയാണ്.

കാന്‍സ് ചലച്ചിത്ര മേളയിലടക്കം നിരവധി ഫെസ്റ്റിവല്‍ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്’ എന്ന ചിത്രത്തിലെ മാസ്‌ട്രോ ഇളയരാജ സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങി. ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡ, എമിലി മാക്കിസ് റൂബി എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസന്‍ ഉഗ്ഗിനയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളില്‍ എത്തുന്ന ഈ ഹോളിവുഡ് ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്സ് മൂവീസ് ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ ലണ്ടന്‍ പശ്ചാത്തലത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇളയരാജ 1422 മത് സംഗീതം നല്‍കിയ ചിത്രമാണിത് എന്ന പ്രത്യേകതയും എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പിനുണ്ട്. കെ.ആര്‍ ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

read also: പ്രണയവും പ്രതികാരവും നിറഞ്ഞ ‘സ്പ്രിംഗ്’: ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി

എഡിറ്റിംഗ്: ശ്രീകാന്ത് ഗൗഡ, സൗണ്ട് എഫ്കട്‌സ്: വി.ജി രാജന്‍, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാക്രോ റോബിന്‍സണ്‍, ആര്‍ട്ട്: ധര്‍മ്മേധര്‍ ജല്ലിപ്പല്ലി, കോസ്റ്റ്യൂം: കരോലിന,സോനം, മേക്കപ്പ്: പ്രതിക് ശെല്‍വി, ടൈറ്റില്‍ ഡിസൈന്‍: മാമിജോ, സ്റ്റില്‍സ്: രോഹിത് കുമാര്‍

പി.ആര്‍ & മാര്‍ക്കറ്റിംഗ്: ജിഷ്ണു ലക്ഷ്മണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Post Your Comments


Back to top button