CinemaGeneralIndian CinemaLatest NewsMollywood

ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം, എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിച്ച് തീർക്കണം: നൈല ഉഷ

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നൈല ഉഷ. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ് താരം. ആർജെ, നടി, മോഡൽ എന്നീ നിലകളിൽ കഴിവ് തെളിയിച്ച താരത്തിന്റേതായി പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഷറഫുദ്ദീൻ, അപർണ്ണ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌‌. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ നൈല പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നുമാണ് നൈല പറയുന്നത്. താൻ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലൻസ് സീറോ ആയിരിക്കണമെന്നും നമ്മൾ ഉണ്ടാക്കുന്ന പണം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നും താരം കൂട്ടിച്ചേർത്തു.

നൈല ഉഷയുടെ വാക്കുകൾ:

എന്നെ സംബന്ധിച്ച് ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിച്ച് തീർക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മൾ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാൽ നമ്മൾ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകൾ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ. ഞാൻ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം.

Also Read: ‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടർ റേറ്റഡ് സംവിധായകനാണ് എന്ന് കമന്റ് കണ്ടു’: ‘പന്ത്രണ്ട്’ ഗംഭീര സിനിമയെന്ന് ഭദ്രൻ

ഓരോ മൊമന്റും എൻജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. തലവേദനകളൊക്കെ ഉണ്ടാകും. അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിർബന്ധമാണ്. ഈ കൊറോണ വന്ന് വീട്ടിലിരുന്ന സമയത്താണ് ചില കാര്യങ്ങൾ മനസ്സിലായത്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോൾ അതിനിടെ ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോൾ കിട്ടുന്ന ആ സുഖം ഫുൾ ടൈം വീട്ടിൽ അടച്ചിട്ടിരുന്നപ്പോൾ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുൾ ബിസിയായി ഇരിക്കാൻ തന്നെയാണ് ഇഷ്ടം.

shortlink

Related Articles

Post Your Comments


Back to top button