CinemaGeneralIndian CinemaLatest NewsMollywood

‌‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’: മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് ഷറഫുദ്ദീൻ

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിൽ റിലീസായത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സൈറ ബാനുവിന് ശേഷം ആന്റണി സോണി ഒരുക്കിയ ചിത്രമാണിത്. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നടൻ മമ്മൂട്ടി ആയി തന്നെയാണ് മെഗാസ്റ്റാർ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ വേഷവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോളിതാ, മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ ഷറഫുദ്ദീൻ. സമൂഹ മാധ്യമത്തിലൂടെയാണ് ഷറഫുദ്ദീൻ നന്ദി അറിയിച്ചത്. ’പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, എന്നാണ് താരം കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഷറഫുദ്ദീൻ പങ്കുവെച്ചിട്ടുണ്ട്.

Also Read: സുരേഷ് ഗോപി-ജയരാജ് കൂട്ടുക്കെട്ടിൽ ‘ഹൈവേ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button