CinemaComing SoonLatest NewsNew ReleaseNEWS

സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ത്രയം ഓ​ഗസ്റ്റില്‍

സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രയം ഓ​ഗസ്റ്റില്‍ പ്രദർശനത്തിനെത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരുണ്‍ കെ ​ഗോപിനാഥാണ്.

നിരഞ്ജ് മണിയൻപിള്ള രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

Read Also:-പുതിയ ഗെറ്റപ്പിൽ സുരേഷ് ഗോപി: ‘എസ്ജി 251’ സെക്കന്‍ഡ് ലുക്ക് പുറത്ത്

തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. പൂർണമായും രാത്രിയിൽ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button