CinemaComing SoonGeneralLatest NewsNEWS

പുതിയ ഗെറ്റപ്പിൽ സുരേഷ് ഗോപി: ‘എസ്ജി 251’ സെക്കന്‍ഡ് ലുക്ക് പുറത്ത്

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എസ്ജി 251’. ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് സുരേഷ് ഗോപി പോസ്റ്ററിലുള്ളത്. നായക കഥാപാത്രത്തിന്‍റെ മുന്‍കാലം എന്ന തോന്നലും പോസ്റ്റര്‍ നല്‍കുന്നുണ്ട്. രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. മുടിയിലും താടിയിലുമൊക്കെ നര പടര്‍ന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലായിരുന്നു ഫസ്റ്റ് ലുക്കില്‍ സുരേഷ് ഗോപി. സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണയെന്നും എന്നാല്‍, ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ലെന്നും സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

‘മാസ് സീക്വന്‍സുകളുണ്ട്. പക്ഷേ ആകെ സിനിമയില്‍ ഒരു 10, 20 മിനിറ്റുകള്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം. ‘മെമ്മോയര്‍ ഓഫ് എ മര്‍ഡറര്‍’ (വോന്‍ ഷിന്‍ യുന്‍ സംവിധാനം ചെയ്ത സൗത്ത് കൊറിയന്‍ ചിത്രം) സിനിമയില്ലേ? ആ ഒരു മൂഡിലുമൊക്കെ വരുന്ന സിനിമയാണ്’ സംവിധായകൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button