CinemaGeneralIndian CinemaLatest NewsMollywood

ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്: ആവേശത്തിൽ റോബിൻ ആർമി

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ റോബിനെ ഷോയിൽ നിന്നു പുറത്താക്കിയിരുന്നു. എന്നാൽ, പ്രേക്ഷകർക്ക് റോബിനോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു കുറവും വന്നിട്ടില്ല. ഷോയിൽ നിന്ന് തിരിച്ചെത്തിയ റോബിന് നാട്ടിലും വിമാനത്താവളത്തിലും വലിയ സ്വീകരണമായിരുന്നു ആരാധകർ നൽകിയത്.

ഇപ്പോളിതാ, റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വാർത്ത എത്തിയതോടെ റോബിന്റെ ആരാധക സംഘമായ റോബിൻ ആർമി ഏറെ ആവേശത്തിലാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്റെ സിനിമാ അരങ്ങേറ്റം. പ്രധാന കഥാപാത്രമായാണ് റോബിൻ എത്തുകയെന്നാണ് വിവരം. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, റോബിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

Also Read: ആ കാര്യം സമ്മതിച്ചാൽ സലാറിൽ അഭിനയിക്കാൻ തയ്യാർ: പ്രശാന്ത് നീലിനോട് പൃഥ്വിരാജ്

‘ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുന്നോട്ട് പോകാനാവൂ’, പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ ഇങ്ങനെയാണ് കുറിച്ചത്.

തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിൻ.

shortlink

Related Articles

Post Your Comments


Back to top button