Uncategorized

ഇന്ദ്രജിത്തിന്റെ ‘കുഞ്ഞമ്മിണീസ് ഹോസ്‍പിറ്റല്‍’ ചാലക്കുടിയിൽ ആരംഭിച്ചു

ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. ബാബുരാജ്, സരയൂ മോഹൻ, പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയ, മല്ലിക സുകുമാരൻ, സുധീർ പറവൂർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ദൂരം, കാവൽ തുടങ്ങിയ സിനിമകളിൽ സെക്കൻഡ് യൂണിറ്റ് സംവിധായകനായി പ്രവർത്തിച്ച സനൽ ദേവന്റെ ആദ്യ സംവിധാന സംരഭമാണിത്.

രഞ്‌ജിൻ രാജാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

Read Also:- ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിൻ

ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, വിഎഫ്എക്‌സ് പ്രോമിസ്, സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പിആർഒ എ എസ് ദിനേശ്, ശബരി.

shortlink

Related Articles

Post Your Comments


Back to top button