CinemaGeneralIndian CinemaLatest NewsMollywood

നെഞ്ചോട് ചേർത്ത് വെക്കാൻ ‘എന്നും’: മനോഹര ​ഗാനമെത്തി

ഗുഡ് വെ ക്രിയേഷൻസിന്റെ മ്യൂസിക്കൽ ആൽബം ‘എന്നും’ പുറത്തിറങ്ങി. എന്നും നെഞ്ചോട് ചേർത്ത് വെയ്ക്കാൻ കഴിയുന്ന മനേഹരമായ ​ഗാനമാണ് റിലീസായത്. പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു വീഡിയോ ഗാനം റിലീസ് ചെയ്തത്.

പ്രവാസത്തിന്റെ കൈപ്പേറിയ ജീവിതത്തിലും സ്വന്തം കുടുംബ പശ്ചാത്തലത്തിൽ നിന്നും നേരിടുന്ന നീറുന്ന വേദനകൾ മനസ്സിനെ വിടാതെ പിന്തുടരുമ്പോഴും, താൻ ജനിച്ചു വളർന്ന വീടും കുടുംബ സ്വത്തും സംരക്ഷിക്കണമെന്ന സന്ദേശമാണ് ഈ ആൽബത്തിലൂടെ പറയുന്നത്.

സത്യൻ കാലിചാംപൊതി, മനോജ്‌ കെ സേതു എന്നിവർ ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ആൽബത്തിന്റെ കഥ, തിരക്കഥ, രചന, സംഗീതം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സത്യൻ കാലിചാംപൊതിയാണ്. മനോജ്‌ രാമപുരത്ത്‌, ശീതൾ ചന്ദ്രൻ, പ്രഭ ബങ്കളം, വിജിത സത്യൻ, ശ്രീലക്ഷ്മി ശ്രീധരൻ, അദ്വൈദ് രാജ്, അശ്വിൻ സത്യൻ, ശിവാനി ശ്യാം, മദനൻ മാരാർ, ശിവനന്ദ വിനോദ്, അഭിനവ് ശ്രീകുമാർ, ബബീഷ് മടിക്കൈ, രാജൻ കുറുവാട്ട് എന്നിവരാണ് അഭിനേതാക്കൾ. ഗുഡ് വെ ക്രിയേഷൻസ് യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.

Also Read: സന്ദീപ് അജിത് കുമാറിന്റെ ക്രൗര്യം: ചിത്രീകരണം ഉടൻ ആരംഭിക്കും

അസോസിയേറ്റ് ഡയറക്ടേഴ്സ് – ജെയിംസ് ഇടപ്പള്ളി, ഷൂബിൻ തീക്കടി, സച്ചിൻ മടിക്കൈ, ക്യാമറ, എഡിറ്റിം​ഗ് – മനോജ്‌ കെ സേതു, ക്യാമറ (ഗൾഫ് ഷൂട്ട്‌ ) – സൂര്യാൻസ് ശിവകുമാർ, ക്യാമറ അസിസ്റ്റന്റ് – സന്ദീപ് പഴയങ്ങാടി, ആർട്ട്‌ – പപ്പൻ മാതമംഗലം, ആലാപനം -ഷൂബിൻ തീക്കടി, മേക്കപ്പ്, ജിത്തു പയ്യന്നൂർ, ഓർക്കസ്ട്രാ – ജോയ് ദാസ്സ്, സ്റ്റുഡിയോ & മിക്സിങ് – സുബൈർ പല്ലവി, പ്രൊഡക്ഷൻ കണ്ട്രോളർ- പ്രമോദ് പയ്യന്നൂർ, പിആർഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button