CinemaGeneralIndian CinemaLatest NewsMollywood

വിജയ് ബാബുവിന്റെ മാസ് എൻട്രി: ‘അമ്മ’യുടെ വീഡിയോയ്‌ക്കെതിരെ വിമർശനം

രണ്ട് ദിവസം മുൻപാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോ​ഗം കൊച്ചിയിൽ നടന്നത്. യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും യോ​ഗത്തിന് എത്തിയിരുന്നു. ഇതിന് പിന്നാലെ വൻ വിമർശനങ്ങളാണ് സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും താരസംഘടനയ്ക്ക് എതിരെ ഉയർന്നത്. ഹരീഷ് പേരടി, നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു.

ഇപ്പോളിതാ, അമ്മ ജനറൽ ബോഡിയിലേക്കുള്ള നടൻ വിജയ് ബാബുവിന്റെ എൻട്രിയിൽ മാസ് ബിജിഎം ചേർത്തുകൊണ്ട് താര സംഘടനയായ ‘അമ്മ’ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘അമ്മ’യുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവിട്ടത്. ‘അമ്മ’ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിജയ് ബാബുവിന്റെ വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വ്യാപക വിമർശനമാണ് വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Also Read: കേരളത്തിന്റെ കമല്‍ ഹാസൻ, അദ്ദേഹം എന്നെ ഒരുപാട് രീതിയില്‍ സ്വാധീനിച്ചു: പൃഥിരാജിനെ കുറിച്ച് വിവേക് ഒബ്രോയ്

നേരത്തേ ‘അമ്മ ‘യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനെത്തുടർന്ന് കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ച് ഇദ്ദേഹം രാജി നൽകിയിരുന്നു. നിലവിൽ ഇദ്ദേഹം സംഘടനയിൽ അം​ഗമാണ്. അതിനാലാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. വിജയ് ബാബു ‘അമ്മ ‘യിലെ അംഗമാണെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നുമായിരുന്നു വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചുള്ള ഭാരവാഹികളുടെ പ്രതികരണം. ‘അമ്മ ‘ ഒരു ക്ലബ്ബാണെന്നും വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണെന്നും അവരാരും അയാളെ പുറത്താക്കിയിട്ടില്ലെന്നുമായിരുന്നു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button