CinemaGeneralIndian CinemaLatest NewsMollywood

അത് ഒരു അഭിനയ പിസാസ്, അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു: രേവതിക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ

മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ നടി രേവതിക്ക് വിരുന്നൊരുക്കി സുഹൃത്തുക്കൾ. ലിസി ലക്ഷ്മി, ഖുശ്ബു സുന്ദർ, സുഹാസിനി, അംബിക എന്നിവരുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് രേവതിക്ക് വിരുന്നൊരുക്കിയത്. രേവതിയുടെ നേട്ടം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ലിസിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘ഭൂതകാലത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ രേവതിയുടെ വിജയം ആഘോഷിക്കുന്നു. എന്റെ പ്രിയ സുഹൃത്തിന്റെ അത്ഭുതകരമായ നേട്ടമാണിത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് രേവതി. ‘അത് ഒരു അഭിനയ പിസാസ്’ എന്ന പ്രഭു സാറിന്റെ വാക്കുകൾ കടമെടുക്കുന്നു. വർഷങ്ങളായി നിരവധി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നമ്മെ മയക്കിയ ഒരു നടിക്ക് സംസ്ഥാന അവാർഡും മറ്റ് നിരവധി ഉയർന്ന അംഗീകാരങ്ങളും ലഭിക്കുന്നതിനായുള്ള വളരെക്കാലമായുള്ള കാത്തിരിപ്പ് അവസാനിച്ചു. യുവതാരങ്ങളുമായി മത്സരിച്ച് കരിയറിൽ ഈ സമയത്ത് സംസ്ഥാന അവാർഡ് നേടാനായത് വലിയ നേട്ടമാണ്. ഞങ്ങൾ അവളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു’, എന്നാണ് ലിസി ഫേസ്ബുക്കിൽ കുറിച്ചത്.

Also Read: അവസരങ്ങൾക്കായി വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് നിർമ്മാതാവ്: ആരോപണവുമായി യുവനടി

ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ആദ്യമായി രേവതിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ സൈക്കോളജിക്കൽ ത്രില്ലറായ ഭൂതകാലത്തിലെ അഭിനയമാണ് രേവതിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഷെയ്ൻ നിഗം ആയിരുന്നു ഭൂതകാലത്തിൽ രേവതിക്കൊപ്പം വേഷമിട്ടത്. വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്‍മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺമനസ്സിൻറെ വിഹ്വലതകളെ അതിസൂക്ഷ്‍മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം നൽകുന്നത് എന്നായിരുന്നു രേവതിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button