CinemaLatest NewsNew ReleaseNEWS

രണ്‍ബീര്‍ കപൂറിന്റെ ‘ഷംഷേര’: പുതിയ വീഡിയോ ഗാനം പുറത്ത്

രൺബീർ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഷംഷേറ’. കരൺ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ജി ഹുസൂർ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഇരട്ട വേഷത്തിലാണ് രൺബീർ കപൂര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. അച്ഛനായ ‘ഷംഷേറ’യായും മകൻ ‘ബല്ലി’യുമായിട്ടാണ് ചിത്രത്തില്‍ രൺബീർ കപൂര്‍ എത്തുക.

ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ഷംഷേറ പറയുന്നത്. ചിത്രം ജൂലൈ 22ന് പ്രദർശനത്തിനെത്തും. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തും.

Read Also:- ‘വിക്രം’ ഒടിടി റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ച് ഹോട്‍സ്റ്റാര്‍

വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് അഭിനയിക്കുന്നു. ‘ഷംഷേറ’യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button