BollywoodCinemaGeneralIndian CinemaLatest News

മിതാലി രാജ് ആയി തപ്സി: ‘സബാഷ് മിതു’വിലെ ​വീഡിയോ ​ഗാനം പുറത്ത്

തപ്‍സിയെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സബാഷ് മിതു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഫത്തേ’ എന്ന് തുടങ്ങുന്ന ​ഗാനമാണ് റിലീസായത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശവും പ്രചോദനവും നൽകുന്നതാണ് ഗാനം.

സാൽവേജ് ഓഡിയോ കളക്ടീവും ചരണും ചേർന്നാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. റോമി, ചരൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മിതാലിയുടെ നിശ്ചയദാർഢ്യത്തിന്റെ ചൂടും ചൂരുമാണ് വീഡിയോ ​ഗാനത്തിൽ കാണാൻ സാധിക്കുന്നത്.

Also Read: ‘വിക്രം’ ഒടിടി റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ച് ഹോട്‍സ്റ്റാര്‍

വിയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സിര്‍ഷ റേ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 15ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയ്‌ലർ സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും പങ്കുവച്ചിരുന്നു. ഈ വർഷം ജൂൺ എട്ടിനായിരുന്നു പതിമൂന്ന് വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button