BollywoodCinemaGeneralIndian CinemaLatest News

ബോളിവുഡ് മയക്കുമരുന്ന് നിറഞ്ഞ് നിൽക്കുന്ന സ്ഥലമല്ല, ഇത്തരം വസ്തുക്കൾ ഉപയോഗിക്കാത്ത നിരവധി ആളുകളുണ്ട്: സുനിൽ ഷെട്ടി

ബോളിവുഡിന്റെ പ്രിയപ്പെട്ട നടനാണ് സുനിൽ ഷെട്ടി. ഇപ്പോളിതാ, ബോളിവുഡിലെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ബോളിവുഡ് മുഴുവൻ മയക്കുമരുന്നുകൾക്ക് അടിമകൾ അല്ലെന്നാണ് താരം പറയുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായി സിബിഐ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സുനിൽ ഷെട്ടിയുടെ വാക്കുകൾ:

ബോളിവുഡ് താരങ്ങളെയും അവരുടെ കുട്ടികളെയും മയക്കുമരുന്ന് റാക്കറ്റ് എന്നപോലെ പരിഗണിക്കുന്നത് എന്തിനാണ്. അവരുടെ തെറ്റുകൾ ക്ഷമിക്കാവുന്നതേയുള്ളു. ഒരു തെറ്റ് ചെയ്താൽ അയാൾ കള്ളൻ മാത്രമാണ് ആകുന്നത് അല്ലാതെ കൊള്ളക്കാരനല്ല. 30ൽ അധികം വർഷങ്ങളായി ഞാൻ ഈ ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് 300ൽ അധികം സുഹൃത്തുക്കളുമുണ്ട്. അതിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കാത്ത നിരവധി ആളുകളുണ്ട്. ബോളിവുഡ് എന്നത് മയക്കുമരുന്ന് നിറഞ്ഞ് നിൽക്കുന്ന സ്ഥലമല്ല. എല്ലാവരും തെറ്റുകൾ ചെയ്യാറുണ്ട്, അത് കുട്ടികളെ പോലെ കരുതി ക്ഷമിക്കാവുന്നതേയുള്ളൂ.

Also Read: കുറ്റാന്വേഷണ യാത്രയുമായി ‘പ്രൈസ് ഓഫ് പോലീസ്’: തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

അടുത്തിടെ, ബാംഗ്ലൂരിൽ ഒരു പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. 2021 ഒക്ടോബറിൽ മുംബൈ തീരത്തെ ഒരു ക്രൂയിസ് കപ്പലിൽ നിന്നും മയക്കുമരുന്ന് കടത്ത് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്നതിന് മുമ്പ് ആര്യൻ ആഴ്ചകളോളം ജയിലിൽ കിടന്നു. നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വെച്ചത് മുതൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധം വരെയുള്ള ആരോപണങ്ങൾ ആര്യന് നേരെ ഉയർന്നിരുന്നു. എന്നാൽ, 2022 മെയ് 28ന് എൻസിബി ആര്യന് ക്ലീൻ ചിറ്റ് നൽകി. തെളിവുകളുടെ അഭാവം മൂലം ആര്യനെ വെറുതെ വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button